കണ്ണൂർ പയ്യാമ്പലത്ത് വാഹനാപകടം; 6 പേർക്ക് പരിക്ക്
കണ്ണൂർ പയ്യാമ്പലം ബീച്ച് റോഡിൽ ആളുകൾക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി 6 പേർക്ക് പരിക്കേറ്റു. രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ബൈക്കിലും രണ്ടു സൈക്കിളിലും ഇടിച്ചതിന് ശേഷമാണ് നിന്നത്. കാർ ഓടിച്ച ആളെ നാട്ടുകാർ കൈകാര്യം ചെയ്ത ശേഷം പോലീസിൽ ഏല്പിച്ചു. ഇയാൾ മദ്യ ലഹരിയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വൈദ്യ പരിശോധനയ്ക്കായി ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് സാരമുള്ളതാണ്.
ليست هناك تعليقات
إرسال تعليق