കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ഈരാറ്റുപേട്ട:
കള്ളവോട്ട് ചെയ്തതിന് മുസ്ലിം ലീഗ് പ്രവത്തകന്‍ അറസ്റ്റില്‍. എസ്.ടി.യു ഈരാറ്റുപേട്ട മേഖല നേതാവ് അസീസിന്റെ പിതാവും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ സുലൈമാനാണ് അറസ്റ്റിലായത്.
തീക്കോയി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ രാവിലെ വോട്ട് ചെയ്ത ഇദ്ദേഹം ഉടന്‍ ഈരാറ്റുപേട്ട നഗരസഭയിലെ പതിനാലാം ഡിവിഷനായ കൊല്ലംപറമ്പിലും വോട്ട് ചെയ്യാനെത്തുകയായിരുന്നു.
പോളിംഗ് ബൂത്തിലുണ്ടായിരുന്ന ഏജന്റ് സംശയം പ്രകടിപ്പിക്കുകയും തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം സുലൈമാനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

ليست هناك تعليقات
إرسال تعليق