DYFI പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി
കാസർകോട്:
ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ അഔഫ് അബ്ദുള്‍ റഹ്മാനെയാണ് കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ കല്ലൂരാവി യൂണിറ്റ് എക്സിക്യുട്ടീവ് അംഗമാണ് കൊല്ലപ്പെട്ട അഔഫ്. സംഭവത്തിന് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
ബുധനാഴ്ച അർധരാത്രിയോടെയാണ്സഭവം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലൂരാവി മേഖലയിൽ സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൊലപാതകമെന്നാണ് സൂചന.
ليست هناك تعليقات
إرسال تعليق