എംപി സ്ഥാനം രാജി വെച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും
കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വെച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും
സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനൊരുങ്ങി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എംപി സ്ഥാനം രാജി വെക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു. ഇന്ന് ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുംവിധത്തിലാവും രാജിയെന്നും നേതാക്കൾ അറിയിച്ചു. പികെ കുഞ്ഞാലിക്കുട്ടിക്കും എംകെ മുനീറിനുമായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല.
ليست هناك تعليقات
إرسال تعليق