BREAKING: വൻ തീപിടിത്തം
കോഴിക്കോട് കുണ്ടായിത്തോട് വൻ തീപിടിത്തം. കുണ്ടായിത്തോട് ശാരദാ മന്ദിരത്തിന് സമീപമുള്ള ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. പുലർച്ചെ 5.30 ഓടെയാണ് കടയിൽ ആദ്യം തീപടരുന്നതായി കണ്ടത്. നാട്ടുകാർ ഓടിക്കൂടി വിവരമറിയിച്ചതിനാൽ ഇതിനുള്ളിൽ ഉണ്ടായിരുന്ന 15ഓളം ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് നഗരത്തിലെ നിരവധി അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ليست هناك تعليقات
إرسال تعليق