പത്താം തരം വിദ്യാർത്ഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ
കണ്ണൂർ :
പത്താം തരം വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപഴശ്ശി ചോക്കോട്ടുവയലിലെ പങ്കജം റൈസ് മില്ലിനു സമീപം പരക്കോത്ത് വീട്ടിൽ അദ്വൈത് (15) ആണ് മരിച്ചത്. സ്വകാര്യ ബസ് ജീവനക്കാരൻ പി.വി.വിനോദ് കുമാറിൻറയും പ്രീനയുടെയും മകനാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.
മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സൂൾ വിദ്യാർഥിയാണ്. സഹോ ദരൻ: ആദി (ആറാംതരം വിദ്യാർഥി, മയ്യിൽ ഹൈ സ്കൂൾ). ശവസംസ്കാരം ഇന്ന് നടക്കും.

ليست هناك تعليقات
إرسال تعليق