നടക്കാനിറങ്ങിയപ്പോൾ തെരുവ് നായ്ക്കളുടെ കടിയേറ്റ് വയോധികൻ മരിച്ചു
മലപ്പുറം:
നടക്കാനിറങ്ങിയപ്പോൾ തെരുവ് നായ്ക്കളുടെ കടിയേറ്റ് വയോധികൻ മരിച്ചു. എടച്ചലം സ്വദേശി വടക്കേക്കളത്തിൽ ശങ്കരൻ(65) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു.
സ്ഥലത്ത് ഫുട്ബോൾ കളിക്കാനെത്തിയ യുവാക്കളാണ് നായ്ക്കളുടെ കടിയേറ്റ് രക്തം വാർന്ന് കിടക്കുകയായിരുന്ന ശങ്കരനെ കണ്ടെത്തിയത്. തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.
ليست هناك تعليقات
إرسال تعليق