Header Ads

  • Breaking News

    തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ മൂന്ന് സീറ്റ് നേടി ബിജെപി

     


    കണ്ണൂർ : 

    തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ മൂന്ന് സീറ്റുകൾ നേടി ബിജെപി ചരിത്രം സൃഷ്ടിച്ചു. കോടതി മൊട്ട , പാൽക്കുളങ്ങര , തൃച്ചംബരം എന്നീ വാർഡുകളിലാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.

    കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്. കോടതി മൊട്ടയിൽ ബിജെപി സ്ഥാനാർത്ഥി സുജാത 306 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പാൽക്കുളങ്ങരയിൽ വത്സരാജൻ 32 വോട്ടുകളുടെ ഭൂരിപക്ഷത്തിലും തൃച്ചംബരത്ത് പി.വി സുരേഷ് 118 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad