Header Ads

  • Breaking News

    നിയന്ത്രണം വിട്ട പിക് അപ് വാന്‍ ഇടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം



    കൊല്ലം: 

    തെന്‍മലയ്ക്കടുത്ത് ഉറുകുന്നില്‍ നിയന്ത്രണം വിട്ട പിക് അപ് വാന്‍ ഇടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഉറുകുന്ന് സ്വദേശിനികളായ ശ്രുതി,കെസിയ എന്നിവരാണ് മരിച്ചത്. ശ്രുതിയ്ക്ക് 13 വയസും,കെസിയയ്ക്ക് 17 വയസുമാണ്  പ്രായം. ശ്രുതിയുടെ സഹോദരി പതിനെട്ടു വയസുകാരി ശാലിനിയ്ക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റു. ശാലിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 


    റോഡിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടികളെ കണ്ട് വാഹനത്തിന്‍റെ ബ്രേക്ക് ചവിട്ടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നാണ് വാന്‍ ഡ്രൈവറുടെ മൊഴി. കുട്ടികളെ ഇടിച്ചു തെറിപ്പിച്ച ശേഷം വാന്‍ റോഡിനു സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു. തമിഴ്നാട് സ്വദേശിയായ വണ്ടി ഡ്രൈവര്‍ വെങ്കിടേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad