പ്രചരണത്തിനിടെ പ്രവർത്തകർ തമ്മിൽ സംഘർഷം
പ്രചരണത്തിനിടെ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം
പ്രചരണവാഹനത്തിൽ സ്ഥാനാർത്ഥിയെ കയറ്റിയില്ലെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് CPM-CPI പ്രവർത്തകർ ഏറ്റുമുട്ടി. വെമ്പായം പഞ്ചായത്തിലെ പെരുംകൂറിലാണ് സംഭവം. സംഘർഷത്തിൽ സിപിഎം സ്ഥാനാർത്ഥിയുടെ കയ്യൊടിഞ്ഞു. കരകുളം ജില്ലാ ഡിവിഷൻ സിപിഎം സ്ഥാനാർത്ഥി എഎം ഫാറൂഖിനെ മാത്രം കയറ്റി പ്രചാരണ വാഹനം പുറപ്പെട്ടു. പെരുംകൂർ വാർഡിൽ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥി സജീവ് എസ് നായരെ കയറ്റിയില്ല. ഇതാണ് സംഘർഷത്തിന് കാരണം.
ليست هناك تعليقات
إرسال تعليق