ചക്കരക്കല്ല്: പാനേരിച്ചാല്‍ ബാവോട് റോഡില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു. കണയന്നൂര്‍ മുട്ടിലിച്ചിറ പുത്തലത്ത് ഹൗസ് വി.കെ. അനസിനാണ് (16) പരിക്കേറ്റത്. അനസിനെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 10.30 നാണ് അപകടം. എതിരെനിന്ന് വന്ന ഓട്ടോ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയില്‍ റോഡിലേക്ക് തെറിച്ചുവീണാണ് അനസിന് പരിക്കേറ്റത്.
ليست هناك تعليقات
إرسال تعليق