Header Ads

  • Breaking News

    കണ്ണൂരില്‍ ബിജെപി സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടി

    കണ്ണൂര്‍:
    കണ്ണൂരില്‍ ബിജെപി സ്ഥാനാര്‍ഥി ഒളിച്ചോടിയതായി പരാതി. തലശേരി മാലൂര്‍ പഞ്ചായത്തിലാണ് സംഭവം. ഇവിടെ ഒരു വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭര്‍തൃമതിയാണ് കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം മുങ്ങിയത്.

    പ്രചാരണ തിരക്കുകള്‍ക്കിടയില്‍ ചില രേഖകള്‍ എടുക്കാനായി പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് പോവുകയും പിന്നീട് തിരിച്ചെത്തിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവര്‍ കാമുനൊപ്പം നാടുവിട്ടതായി ബന്ധുക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മനസിലായി. ഒരു കുട്ടിയുള്ള സ്ഥാനാര്‍ഥി ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും വീട്ടില്‍ പോയി അടുത്ത ദിവസം തിരിച്ചു വരാമെന്നു പറഞ്ഞാണ് പോയത്.

    വിവാഹത്തിന് മുന്‍പേ സ്ഥാനാര്‍ഥിക്ക് ഇയാളുമായി ബന്ധമുണ്ടായിരുന്നു. ഗള്‍ഫിലായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, സ്ഥാനാര്‍ഥി മുങ്ങിയതോടെ നാട്ടുകാരുടെ മുന്നില്‍ എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് വാര്‍ഡിലെ ബി.ജെ.പി പ്രവര്‍ത്തകര്‍

    ليست هناك تعليقات

    Post Top Ad

    Post Bottom Ad