മലപ്പുറത്ത് സംഘർഷം; സ്ഥാനാർത്ഥിക്ക് പരിക്ക്
അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയിൽ LDF- UDF പ്രവർത്തകർ തമ്മിൽ സംഘർഷം. മലപ്പുറം പെരുമ്പടപ്പ് കോടത്തൂരിൽ പോളിംഗ് ബൂത്തിന് മുന്നിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ആക്രമണത്തിൽ UDF സ്ഥാനാർത്ഥി സുഹറ അഹമ്മദിന് പരിക്കേറ്റതായാണ് റിപ്പോർട്ട്. അതേസമയം പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പൊലീസ് ലാത്തി വീശി.
ليست هناك تعليقات
إرسال تعليق