Header Ads

  • Breaking News

    ഒരു കുടുംബത്തിലെ നാലുപേർ തൂങ്ങിമരിച്ച നിലയിൽ

    എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലു പേരെ മരിച്ചനിലയിൽ കണ്ടെത്തി. പാറപ്പുറത്ത് കുടിവീട്ടിൽ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് മരണ കാരണമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. ഇവർക്ക് ബന്ധുക്കളുമായി അടുപ്പമില്ലെന്നാണ് വിവരം. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad