ജയ് ശ്രീരാം ബാനർ ഉയർത്തിയ നടപടിയെ ന്യായീകരിച്ച് ബിജെപി
പാലക്കാട് മുനിസിപ്പാലിറ്റിയിൽ ശ്രീരാമന് ജയ് വിളിച്ചുകൊണ്ടുള്ള ബാനർ ഉയർത്തിയ നടപടിയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. 'ബാനറിൽ ശ്രീരാമന്റെ പേര് വച്ചതിൽ തെറ്റില്ല. ഇന്ത്യൻ ഭരണഘടനയുടെ ഒറിജിനൽ പതിപ്പിൽ ശ്രീരാമന്റേയും ലക്ഷ്മണന്റേയും സീതയുടേയുമൊക്കെ ചിത്രമുണ്ട്. ശ്രീരാമന് ജയ് വിളിച്ച് ബാനർ തൂക്കിയിട്ടുണ്ടെങ്കിൽ അതിൽ ഒരു തെറ്റുമില്ല' സന്ദീപ് വാര്യർ സ്വകാര്യ ചാനൽ ചർച്ചയിൽ പറഞ്ഞു.
ليست هناك تعليقات
إرسال تعليق