Header Ads

  • Breaking News

    വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ.. മൊബൈല്‍ ഫോണിലൂടെഅറിയാം....



    തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു, സ്ഥാനാർത്ഥികൾ പ്രചാരണത്തിലേക്ക് കടന്നുകഴിഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് മൊബൈല്‍ ഫോണിലൂടെ അറിയാനാകും. ഇതിനായി ഇന്റര്‍നെറ്റ് സേവനമുള്ള ഒരു മൊബൈല്‍ സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി.

     

    www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വോട്ടറെ തിരയുക എന്ന ഭാഗത്തു ക്ലിക്ക് ചെയ്തശേഷം ജില്ലയും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്ബറും തുടര്‍ന്ന് ക്യാപ്ചകോഡും എന്റര്‍ ചെയ്താല്‍ പട്ടികയില്‍ പേരുണ്ടോ എന്ന് അറിയാനാകും. വോട്ടര്‍ ഐഡി നമ്ബര്‍ അറിയില്ലെങ്കില്‍ വെബ്‌സൈറ്റിലെ വോട്ടര്‍പട്ടിക എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് പട്ടികയില്‍ നിന്നും പേരു കണ്ടെത്താം.

     

    ഇവിടെ ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ്, പോളിങ് സ്‌റ്റേഷന്‍ എന്നിവയും ക്യാപ്ച കോഡും എന്റര്‍ ചെയ്താല്‍ ഇംഗ്ലീഷിലും മലയാളത്തിലും വോട്ടര്‍പട്ടിക പരിശോധിക്കാന്‍ അവസരമുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad