Header Ads

  • Breaking News

    ആറ് മാസമായി വ്യാജഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ ആള്‍ അറസ്റ്റില്‍



    കൊച്ചി: 

    ആറ് മാസമായി വ്യാജഡോക്ടര്‍ ചമഞ്ഞ് ചികിത്സനടത്തിയ ആള്‍ അറസ്റ്റില്‍. എറണാകുളം എടത്തലയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.

    റാന്നി സ്വദേശി സംഗീത ബാലകൃഷ്ണനാണ്(45) അറസ്റ്റിലായത്. കഴിഞ്ഞ ആറ് മാസമായി ഇവര്‍ എടത്തല കോമ്പാറയില്‍ മരിയ ക്ലിനിക് നടത്തി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.

    കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയതെന്നാണ് അവകാശവാദം.  നാട് കൊട്ടാരക്കരയാണെന്നും കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ അടുത്ത ബന്ധുവാണെന്നും വരെ പറഞ്ഞ് നാട്ടുകാരെ കൈയിലെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad