ഉയരത്തിൽ നിന്ന് വെള്ളച്ചാട്ടത്തിന്റെ താഴേക്ക് എടുത്തു ചാടി രഞ്ജിനി ഹരിദാസ്, വൈറലായി വീഡിയോ
മലയാളികളുടെ പ്രീയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. ചാനൽ ഷോകളിൽ ആയാലും സ്റ്റേജ് ഷോകളിൽ ആയാലും രഞ്ജിനി ഹരിദാസ് നിറയ്ക്കുന്ന എനർജി ഒട്ടും ചെറുതല്ല. എന്തും തന്റേടത്തോടെ തുറന്നു പറയാനും തനിക്കിഷ്ടമുള്ളത് ചെയ്യാനും രഞ്ജിനി മടിക്കാറില്ല. നിരവധി വിമർശനങ്ങൾക്കും ട്രോളുകൾക്കും വരെ ഈ താരം ഇതിനോടകം പാത്രമായിട്ടുണ്ട്.
2000ത്തിലെ ഫെമിന മിസ് കേരളയായ രഞ്ജിനി ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിരുന്നു. എൻട്രി, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്.
യാത്രകളും സാഹസികതയും ഇഷ്ടപ്പെടുന്ന രഞ്ജിനി പങ്ക് വെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടുന്ന രഞ്ജിനിയെയാണ് വീഡിയോയിൽ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നത്. ഇത്തരം സാഹസികതകൾ വളരെയധികം മിസ് ചെയ്യുന്നുവെന്നാണ് രഞ്ജിനി കുറിച്ചിട്ടുള്ളത്.


ليست هناك تعليقات
إرسال تعليق