രാജ്യാന്തര മോഷണ സംഘം തലസ്ഥാനത്ത് പിടിയിൽ
തിരുവനന്തപുരം:
രാജ്യാന്തര മോഷണ സംഘം തലസ്ഥാനത്ത് പിടിയിൽ. ഇന്ത്യയ്‌ക്കകത്ത് ഡല്‍ഹി മുതല്‍ കേരളം വരെ മോഷണം നടത്തിയ നാല് ഇറാനിയന്‍ പൗരന്മാരാണ് പിടിയിലായത്. മ്യാന്‍മാര്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലും സംഘം കവര്‍ച്ച നടത്തി. ഇന്നലെ ചേര്‍ത്തലയിലും മോഷണം നടത്തിയത് ഇവരാണെന്നാണ് വിവരം. ചേര്‍ത്തലയിലെ കടയില്‍ നിന്ന് 35,000 രൂപയാണ് സംഘം മോഷ്‌ടിച്ചത്.
തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന സംഘത്തെ കന്റോണ്‍മെന്റ് സി ഐയുടെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്‌തത്. പ്രതികള്‍ മണി എക്‌സ്‌ഞ്ചേഞ്ച് സ്ഥാപനങ്ങള്‍ കൊളളയടിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ മാസം പോണ്ടിച്ചേരിയിലും സംഘം വന്‍ മോഷണം നടത്തി.

ليست هناك تعليقات
إرسال تعليق