അഞ്ചലിൽ അജ്ഞാത സംഘത്തിന്റെ അക്രമത്തിൽ യുവാവിന് പരുക്ക് Nov 25, 2020, 09:23 am IST
കൊല്ലം:
അജ്ഞാത അക്രമസംഘം യുവാവിന്റെ കൈയും കാലും തല്ലിയൊടിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം നടന്നത്. മൈലോട്ട് കോണം സ്വദേശി നിസാറിനാണ് മർദ്ദനത്തിൽ പരുക്കേറ്റിരിക്കുന്നത്. പണിശാലയ്ക്കുള്ളിൽ ഉറങ്ങി കിടന്നിരുന്ന നിസാറിനെ ഒരു സംഘമാളുകൾ വീടിന്റെ വാതിൽ തകർത്ത് ഉള്ളിൽ കയറിയതിന് ശേഷം ആക്രമിക്കുകയായിരുന്നു.
ആക്രമത്തിൽ നിസാറിന്റെ കൈയും കാലും ഒടിഞ്ഞിട്ടുണ്ട്. പുനലൂർ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ച നിസാറിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അക്രമ കാരണമോ ആരാണ് മർദിച്ചതെന്നോ നിസാറിന് അറിയില്ല. അതേസമയം, ഒട്ടേറ അടിപിടികേസുകളിൽ പ്രതിയാണ് നിസാർ. സ്വന്തം അമ്മയെ മർദിച്ചതടക്കം നിരവധി കേസുകൾ നിസാറിന്റെ പേരിലുണ്ട്.

ليست هناك تعليقات
إرسال تعليق