ചാറ്റിംഗ് ഒഴിവാക്കാൻ വീട്ടുകാർ വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തു; പെണ്‍കുട്ടി ജീവനൊടുക്കി
നെടുങ്കണ്ടം :
വാട്സ്ആപ്പിൽ ചാറ്റ് ചെയ്യുന്നതിന്റെ പേരില്‍ അമ്മ ശകാരിച്ചതിനെ തുടർന്ന് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
ഓൺലൈൻ പഠനത്തിനായി വാങ്ങിയ മൊബൈൽ ഫോണിൽ കഴിഞ്ഞ ദിവസം പെണ്‍കുട്ടി കൂടുതല്‍ സമയം ചെലവഴിച്ചത് അമ്മയുടെ ശ്രദ്ധയില്‍പെട്ടതോടെ ഇവർ ഫോണ്‍ വാങ്ങി വയ്ക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടയില്‍ അലമാരിയില്‍ നിന്നു താഴെ വീണ് ഫോണ്‍ തകരാറിലായി.

ليست هناك تعليقات
إرسال تعليق