Header Ads

  • Breaking News

    ബാർകോഴയിൽ രമേശ്‌ ചെന്നിത്തലക്ക്‌ എതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ സർക്കാർ



    ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രിമാരായ  വി എസ് ശിവകുമാര്‍ , കെ ബാബു എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താൻ  സർക്കാർ തീരുമാനിച്ചു.അന്വേഷണത്തിന്‌ ഗവര്‍ണ്ണറുടെയും സ്‌പീക്കറുടേയും  അനുമതി തേടാൻ സർക്കാർ തീരുമാനിച്ചു.  കോഴ നൽകിയെന്ന  ബാർ അസോസിയേഷൻ നേതാവ്‌  ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 


    ഗവർണറുടെ അനുമതി ലഭിച്ചാൽ ഉടനെ അന്വേഷണം തുടങ്ങും.രമേശ്‌ ചെന്നിത്തലക്കടക്കം കോഴ നൽകിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ നേരത്തെ കഴിഞ്ഞിരുന്നു. എന്നാല്‍ ജനപ്രതിനിധികളായതിനാൽ  ഇവർക്കെതിരായ അന്വേഷണത്തിന്‌ ഗവര്‍ണ്ണറുടെയും സ്പീക്കറുടെയും അനുമതി വേണം.


    ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുൻ എക്സൈസ് മന്ത്രി കെ ബാബു, മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവർക്ക് കൈമാറിയെന്നാണ്‌  ബിജു രമേശിന്റെ വെളിപ്പെടുത്തൽ.രമേശ് ചെന്നിത്തല ഒരുകോടി രൂപയും  കെ ബാബു 50 ലക്ഷവും വി എസ് ശിവകുമാർ 25 ലക്ഷവും കൈപ്പറ്റിയെന്നാണ്‌ വെളിപ്പെടുത്തൽ.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad