BREAKING: നാളെ സംസ്ഥാനവ്യാപക പണിമുടക്ക്
റേഷൻ കടകൾ നാളെ സംസ്ഥാന വ്യാപകമായി അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. തിരുവനന്തപുരത്തെ പുളിമൂട്ടിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നേരിട്ട് റേഷൻ കട നടത്താൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. റേഷൻ മുടങ്ങുന്ന സ്ഥലങ്ങളിൽ സപ്ലൈകോയോട് ചേർന്ന് റേഷൻ കട തുറക്കാനാണ് സർക്കാർ നീക്കം. നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 7 വരെയാണ് കടകൾ അടച്ചിടുക. വ്യാപാരികൾ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും.
ليست هناك تعليقات
إرسال تعليق