സരിതയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീം കോടതി
സോളാർ വിവാദ നായിക സരിത എസ് നായർക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീം കോടതി. വയനാട് സീറ്റിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സരിത സമർപ്പിച്ച ഹർജി കോടതി തള്ളി. കേസിൽ പരാതിക്കാരിയും അഭിഭാഷകനും തുടർച്ചയായി ഹാജരാവാതിരുന്നതോടെയാണ് സുപ്രീം കോടതി ഹർജി തള്ളിയത്. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനാണ് പരാതിക്കാരിയിൽ നിന്ന് പിഴയീടാക്കാൻ ഉത്തരവിട്ടത്.
ليست هناك تعليقات
إرسال تعليق