നാളെ ഹർത്താൽ പ്രഖ്യാപിച്ചു
കോതമംഗലം മാർ തോമ ചെറിയ പള്ളി ഏറ്റെടുക്കണമെന്ന കോടതിയുടെ പരാമർശത്തിനെതിരെ യാക്കോബായ സഭ. കോതമംഗലം പള്ളി ഏറ്റെടുക്കൽ നീക്കം ചെറുക്കാൻ രൂപീകരിച്ച മതമൈത്രി സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുള്ളത്. മതമൈത്രി സമിതി കോതമംഗലത്ത് നാളെ ഹർത്താൽ പ്രഖ്യാപിച്ചു. കടകമ്പോളങ്ങൾ അടച്ചും ബസ്, ടാക്സി, ഓട്ടോ എന്നിവ പണിമുടക്കിയും ഹർത്താൽ ആചരിക്കും.
ليست هناك تعليقات
إرسال تعليق