തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക്അപേക്ഷ ക്ഷണിച്ചു
എല്‍ ബി എസ് സെന്ററിന്റെ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിനടുത്തുള്ള സബ് സെന്ററില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി ജി ഡി സി എ, ഡി സി എ, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. എസ് സി/എസ് ടി /ഒ ഇ സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി www.lbscentre.kerala.gov.in അല്ലെങ്കില്‍ www.lbscentre.kerala.gov.in/services/course സന്ദര്‍ശിക്കുക. ഫോണ്‍: 04985 208878

ليست هناك تعليقات
إرسال تعليق