ഇന്ത്യയിൽ അടുത്ത ദുരന്തം; മരണം 27 കടന്നു
മഹാരാഷ്‍ട്രയിലെ താനെ ജില്ലയിൽ അജ്ഞാത രോഗം ബാധിച്ച് 27 പേർ മരിച്ചു. സ്‍ത്രീകളാണ് മരിച്ചവരിലേറെയും. 40-45 പ്രായമുള്ളവരാണ് മരിച്ചത്. പനിയാണ് ആദ്യ ലക്ഷണം. തുടർന്ന് നിരവധി പ്രാവശ്യം രക്തം ഛർദ്ദിച്ചാണ് മരിക്കുക. എലിപ്പനിയുടേതിന് സമാനമാണ് രോഗലക്ഷണങ്ങൾ. അതേസമയം ഇതിൽ നാലു മരണം എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ليست هناك تعليقات
إرسال تعليق