Header Ads

  • Breaking News

    ഡിഗ്രിക്ക് ബികോം ആഗ്രഹിച്ചു,ബിഎ കിട്ടി,പെൺകുട്ടി കിണറ്റിൽ ചാടി മരിച്ചു

     


    കാസർഗോഡ്:

    ബിരുദ കോഴ്‌സിനു ഇഷ്‌ടപ്പെട്ട വിഷയത്തിനു പ്രവേശനം ലഭിക്കാതിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്തു. ഇഷ്ടവിഷയം ലഭിക്കാതെ ദുഃഖിതയായിരുന്ന പെണ്‍കുട്ടി കിണറ്റില്‍ ചാടിയാണ് മരിച്ചത്. കാസർഗോഡ് ആദൂര്‍ പോലീസ്‌ സേ്‌റ്റഷന്‍ പരിധിയിലെ ബാഡൂര്‍ നൈമുഗറിലെ ബാലകൃഷ്‌ണ റൈ- സുമതി ദമ്പതികളുടെ മകള്‍ പതിനെട്ടു വയസ്സുള്ള ദീക്ഷയാണു മരിച്ചത്‌. 

    ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. പ്ലസ്‌ടു വിജയിച്ച ദീക്ഷ മംഗളുരുവിലെ കോളജില്‍ ബിരുദ പ്രവേശനത്തിന്‌ അപേക്ഷ നല്‍കിയിരുന്നു. കൊമേഴ്‌സ്‌ പ്രവേശനമാണ്‌ ആഗ്രഹിച്ചിരുന്നതെങ്കിലും ആര്‍ട്‌സിനാണു പ്രവേശനം ലഭിച്ചത്‌. ഇക്കാര്യത്തിൽ കുട്ടി വളരെയേറെ ദുഃഖിതയായിരുന്നു എന്നാണ് വിവരം. 

    ഇന്നലെ രാവിലെ ഇതേപ്പറ്റി സഹോദരിയുമായി സംസാരിക്കുന്നതിനിടെയാണ്‌ ആഴമുള്ള കിണറ്റിലേക്കു ചാടിയത്‌. ഉടൻതന്നെ ഫയര്‍ഫോഴ്‌സ്‌ എത്തി പെൺകുട്ടിയെ കിണറ്റില്‍നിന്നു പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സന്ധ്യ, ലക്ഷ്‌മണ്‍ എന്നിവർ സഹോദരരാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad