എ പി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരെ ആക്രമണം
ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരെ ആക്രമണമെന്ന് പരാതി. കാറിന്റെ പുറകില്‍ രണ്ട് തവണ ലോറി കൊണ്ടിടിച്ചെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മലപ്പുറം രണ്ടത്താണിയിൽ വെച്ചായിരുന്നു ആക്രമണം. സംഭവത്തിൽ അന്വേഷണം വേണമെന്ന് അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. അതേസമയം, ആക്രമണം ആസൂത്രിതമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പ്രതികരിച്ചു.
ليست هناك تعليقات
إرسال تعليق