അശ്ലീല യൂട്യൂബർ മർദ്ദനം; ഭാഗ്യലക്ഷ്മി ഒളിവിൽ
ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിലെന്ന് പൊലീസ്. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി, എന്നിവർക്കായി അന്വേഷണം ആരംഭിച്ചു. പ്രതികൾ വീടുകളിലില്ലെന്ന് പൊലീസ് വ്യക്തമാക്കി. അശ്ലീല യൂ ട്യൂബർ വിജയ് പി നായരെ വീട്ടിൽ കയറിൽ മർദ്ദിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ അഡീഷണൽ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു.
ليست هناك تعليقات
إرسال تعليق