സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിക്കുന്നു ; കേന്ദ്രസംഘം കേരളത്തിലേക്ക്
ന്യൂഡല്‍ഹി:
കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് പ്രതിരോധ കാര്യങ്ങളില്‍ നിര്‍വഹണ സഹായം നല്കാന് കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചു. കര്‍ണാടക, രാജസ്ഥാന്, പശ്ചിമ ബംഗാള്‍, ഛത്തിസ്ഗഢ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. നിയന്ത്രണ നടപടികള്‍, നിരീക്ഷണം, പരിശോധന, അണുബാധ പ്രതിരോധം, പോസിറ്റിവ് രോഗികളുടെ കാര്യത്തിലുള്ള ക്ലിനിക്കല്‍ കാര്യ നടപടികള്‍ എന്നിവയില്‍ സംസ്ഥാനത്തെ സഹായിക്കുകയാണ് കേന്ദ്രസംഘത്തിന്റെ ദൗത്യം.
ആരോഗ്യ കുടുംബക്ഷേമ വിഭാഗം തിരുവനന്തപുരം മേഖല ഓഫീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.രുചി ജയിന്, ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രി റസ്പിറേറ്ററി മെഡിസിന് വിഭാഗത്തിലെ ഡോ. നീരജ് കുമാര്‍ ഗുപ്ത എന്നിവരെയാണ് കേരളത്തിലേക്ക് നിയോഗിച്ചത്.
ഇവര്‍ കോവിഡ് ബാധ ഏറ്റവും കൂടിയ ജില്ലകള്‍ സന്ദര്‍ശിച്ച് നിയന്ത്രണ നടപടികള്‍ അവലോകനം ചെയ്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

ليست هناك تعليقات
إرسال تعليق