ടി.വി. പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
രാമന്തളി:
രാമന്തളിയിൽ ടി.വി. പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. വടക്കുമ്പാട് കണ്ണങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ പുളുക്കൂൽ നാരായണന്റെ വീടിനാണ് വെള്ളിയാഴ്ച രാവിലെ ഭാഗികമായി തീപിടിച്ചത്. രാവിലെ 10.30-ഓടെയായിരുന്നു സംഭവം.
നാരായണനും ഭാര്യയും സഹാദരിയും രാവിലെ ജോലിക്ക് പോയതായിരുന്നു. കുട്ടികൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ടി.വി.യിൽനിന്ന് പുക ഉയരുന്നത് കണ്ട കുട്ടികൾ ഭയന്ന് പുറത്തേക്ക് ഓടി. കുട്ടികൾ പുറത്തിറങ്ങിയപ്പോഴേക്കും ടി.വി. ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടിന്റെ മരംകൊണ്ടുള്ള മച്ചിന് തീപിടിച്ചു.
മുറിയിലെ ഫാൻ, ഫർണിച്ചർ, പുസ്തകങ്ങൾ, തുണികൾ എന്നിവ പൂർണമായും വയറിങ് ഭാഗികമായും കത്തിനശിച്ചു. മച്ച് ഭാഗികമായി കത്തിനശിച്ചനിലയിലാണ്. കുട്ടികൾ അറിയിച്ചതിനെ തുടർന്ന് എത്തിയ അയൽവാസികളുടെയും പയ്യന്നൂരിൽനിന്നുമെത്തിയ അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ തീയണച്ചു. സ്റ്റേഷൻ ഓഫീസർ പി.വി.പവിത്രന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ.വി.സഹദേവൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ പി.വി.ഗിരീഷ്, വി.വി.വിനീഷ്, എസ്.ഷിബിൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഡ്രൈവർ പി.വി.ലതേഷ്, ഹോംഗാർഡ് കെ.ദിനേശൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്
ليست هناك تعليقات
إرسال تعليق