മക്കൾക്ക് കത്തെഴുതി വച്ച് ഭാര്യയും ഭർത്താവും ആത്മഹത്യ ചെയ്തു
തിരുവനന്തപുരം:
വെഞ്ഞാറമൂടിനടുത്ത് ചെമ്ബൂരില്‍ ഭാര്യയെയും ഭര്‍ത്താവിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചെംമ്ബൂര് പരമേശ്വരം പങ്കജ ഹൌസില്‍ രവികുമാര്‍ (60), ഭാര്യ ബിന്ദു (48), എന്നിവരെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മരുമകന് ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ആത്മഹത്യ ചെയ്തെന്ന് വ്യക്തമായത്.
രവികുമാറിന്റെ ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ഷുഗര്‍ രോഗവും പിടിപെട്ടു. കാലില്‍ ഉണ്ടായ മുറിവ് ഉണങ്ങാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ കാല്‍വിരലുകള്‍ മുറിച്ചു മാറ്റണമെന്ന് പറഞ്ഞിരുന്നു.ഇതിന്റെ മനോവിഷമത്തിലായിരുന്നു ഇരുവരും.
തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വിരലുകള്‍ മുറിക്കാനുള്ള ശസ്ത്രക്രിയ നാളെ നടക്കാനിരിക്കെയായിരുന്നു ആത്മഹത്യ. ഇനി ആരെയും ബുദ്ധിമുട്ടിക്കാന്‍ ഇല്ലെന്നും ഭര്‍ത്താവിനൊപ്പം താനും മരിക്കുകയാണെന്ന് ബിന്ദു മക്കള്‍ക്കായി എഴുതിയ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് പോലീസ് പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ليست هناك تعليقات
إرسال تعليق