കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം എൽഡിഎഫിൽ
കേരള കോൺഗ്രസ് എം ജോസ് വിഭാഗം എൽഡിഎഫിന്റെ ഭാഗമായി. ഇന്ന് ചേർന്ന എൽഡിഎഫ് യോഗത്തിലാണ് ഘടകകക്ഷികൾ സംയുക്തമായി ഇതിനുള്ള അംഗീകാരം നൽകിയത്. യുഡിഎഫ് ദുർബലമാകുന്നതാണ് പ്രധാനമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ഘടകകക്ഷികൾ അംഗീകരിക്കുകയായിരുന്നു. ദേശീയതലത്തിൽ വർഗീയതക്കെതിരെ പോരാട്ടം, കാർഷിക മേഖലക്ക് അനുകൂലമായ പദ്ധതികൾ, വികസന നടപടികൾ എന്നിവയിൽ യോജിച്ച് മുന്നോട്ടുപോകാനും തീരുമാനമായി.
ليست هناك تعليقات
إرسال تعليق