കർഷക ബില്ലിനെതിരെ യുവജനങ്ങൾ പ്രതിഷേധിച്ചു
ഇരിട്ടി :
എടൂർ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് കെസിവൈഎം എസ്എംവൈഎം എടൂർ ഫൊറൊനയുടെ നേതൃത്വത്തിൽ മലയോര മേഖലയുടെ സിരാകേന്ദ്രമായ എടൂർ ടൗണിൽവെച്ച് യുവജനങ്ങൾ നിൽപ്പ് സമരം നടത്തി ശക്തമായി പ്രതിഷേധിച്ചു. എടൂർ ഫൊറൊന ഡയറക്ടർ ഫാ. മാത്യു വലിയപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. എടൂർ ഫൊറോന പ്രസിഡന്റ ശ്രീ സനിൽ മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അൽന ആന്റണി സ്വാഗതം ആശംസിച്ചു. എടൂർ ഫൊറോന ഡെപ്യൂട്ടി പ്രസിഡൻറ് റോണിറ്റ് തോമസ് എടൂർ യൂണിറ്റ് പ്രസിഡന്റ് അതുൽ ചാമക്കാലയിൽ എടൂർ ഫൊറോന കൗൺസിലർ അനൂപ് റോയി എന്നിവർ സംസാരിച്ചു

ليست هناك تعليقات
إرسال تعليق