Header Ads

  • Breaking News

    വിളക്കണ്ണൂർ കയറ്റത്തിൽ ലോറി മറിഞ്ഞു



    നടുവിൽ

    ഒടുവള്ളി-നടുവിൽ റോഡിൽ വിളക്കണ്ണൂർ കയറ്റത്തിൽ ചരക്കുമായി വരികയായിരുന്ന ലോറി മറിഞ്ഞു.

    ബുധനാഴ്ച വൈകുന്നേരമാണ് അപകടം. നടുവിലിലേക്ക് വളവുമായി വരികയായിരുന്നു ലോറി. കയറ്റം കയറാതെ നിയന്ത്രണം വിട്ട് പിന്നോട്ടുവന്ന് മൺതിട്ടയിലിടിച്ച് മറിയുകയായിരുന്നു. 


    ഡ്രൈവറും ക്ലീനറും ഇതിനിടയിൽ ചാടി രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് റോഡിൽ ഗതാഗതതടസ്സമുണ്ടായി. കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ച് നവീകരണം നടക്കുന്ന റോഡിലാണ് അപകടം നടന്നത്. ഭാരം കയറ്റി വരുന്ന വാഹനങ്ങൾ ഇവിടെ കുടുങ്ങുന്നത് പതിവാണ്.


    സാധനങ്ങൾ മറ്റു വാഹനങ്ങളിലേക്ക് മാറ്റി യാത്ര തുടരേണ്ട സ്ഥിതിയാണുള്ളത്.കയറ്റം കുറച്ച് റോഡ് നവീകരിക്കണമെന്ന് നാട്ടുകാർ പല തവണ ആവശ്യമുന്നയിച്ചെങ്കിലും അധികൃതർ പരിഗണിച്ചില്ല എന്ന പരാതിയുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad