ബസുകൾ ഓടുന്നില്ല; കണ്ണൂരിലെ യാത്രക്കാർ ദുരിതത്തിൽ
ലോക്ഡൗണിന് ശേഷം ബസുകൾ മിക്കവയും ഓടാത്തത് ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നു. ലോക്ക്ഡൗണിന് മുമ്പ് പയ്യന്നൂർ കേന്ദ്രീകരിച്ച് 250ഓളം ബസുകൾ ഓടിയിരുന്നു. ലോക്ക്ഡൗൺ അവസാനിച്ചെങ്കിലും എഴുപതോളം ബസുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. തൊണ്ണൂറ് ബസുകൾ വരെ ഓടിച്ചിരുന്ന കെഎസ്ആർടിസി ഇപ്പോൾ മുപ്പത്തിയഞ്ചോളം ബസുകൾ മാത്രമാണ് ഓടിക്കുന്നത്. ഇത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
ليست هناك تعليقات
إرسال تعليق