അഴീക്കോട് സ്വദേശി സലാലയിൽ വാഹനാപകടത്തിൽ മരിച്ചു
കണ്ണൂർ:
അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവൻ വീട്ടിൽ മുഹമ്മദ് ഷാനിഫ് (28) സലാലയിൽ വാഹനാപകടത്തിൽ മരിച്ചു. സലാലക്കടുത്ത് മിർബാത്തിൽ വെച്ച് ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ഒരു ബംഗ്ളാദേശ് സ്വദേശിയും അപകടത്തിൽ മരിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്വദേശി പൗരൻ ഓടിച്ചിരുന്ന വാഹനമിടിച്ചാണ് അപകടം നടന്നത്. കഴിഞ്ഞ നാല് വർഷമായി സലാലയിലുള്ള ഇദ്ദേഹം മിർബാത്തിൽ ഫുഡ്സ്റ്റഫ് ഷോപ്പ് നടത്തി വരികയായിരുന്നു. പിതാവ്: ഹംസ. മാതാവ്: സീനത്ത്. ഭാര്യ: ഷറഫുന്നിസ. സഹോദരങ്ങൾ: ഷഹാന, ഷമ്മാസ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നാട്ടിൽ കൊണ്ട് വരുന്നതിനുള്ള നടപടികൾ നടന്നു വരുന്നു.
ليست هناك تعليقات
إرسال تعليق