Header Ads

  • Breaking News

    രാമന്തളിയിൽ ടി. വി പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു




    ഷോർട്ട് സർക്യൂട്ട് കാരണം ടി വി പൊട്ടിത്തെറിച്ച് വീടിന് ഭാഗികമായി തീ പിടിച്ചു.

    രാമന്തളി വടക്കുമ്പാട് കണ്ണങ്ങാട്ട് ക്ഷേത്രത്തിനു സമീപത്തെ പുളുക്കൂൽ നാരായണന്റെ വീടിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. നാരായണന്റെ മക്കൾ ടി വി കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ടി വി യിൽ നിന്നും പുക ഉയരുന്നതു കണ്ടതും ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചതും. കുട്ടികൾ ഭയന്ന് പുറത്തേക്ക് ഓടിയത് കാരണം ആളപായം ഒഴിവായി. ടി വി  പൊട്ടിത്തെറിച്ചത് കാരണം വീട്ടിന്റെ മരം കൊണ്ടുള്ള മട്ടുപാവിന് തീപിടിക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന ഫാനും പൂർണ്ണമായും കത്തി നശിച്ചു. മട്ടുപാവ് ഭാഗികമായി കത്തിനശിച്ച നിലയിലാണ്. കുട്ടികൾ വിവരം അറിയിച്ചതി നെ തുടർന്ന് അയൽവാസികൾ ഓടി എത്തി തീയണക്കുകയായിരുന്നു. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad