ധർമ്മടത്ത് 62 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ
കണ്ണൂർ:
ഒറ്റക്ക് താമസിക്കുന്ന 62 കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ ധർമ്മടം പോലീസ് പിടികൂടി. ധർമ്മടം സ്വാമിക്കുന്ന് ലക്ഷംവീട് കോളേനിയിൽ രമ്യശ്രീയിൽ ശ്രീജിത്ത് (32) ആണ് പിടിയിലായത്. സ്വാമിക്കുന്ന് ലക്ഷംവീട് കോളനിയിലെ താമസക്കാരിയായ 62 കാരിയെ മത്സ്യത്തൊഴിലാളിയായ പ്രതി വീട്ടിലെത്തി കടന്നു പിടിച്ചു പീഡിപ്പിക്കാൻ ശ്രമം നടത്തി. തുടർന്ന് നാട്ടുകാർ ഓടിക്കൂടിയതിനെ തുടർന്ന് പ്രതി ഓടിരക്ഷപ്പെട്ടു.
തുടർന്ന് പോലീസ് നടത്തിയ നീക്കത്തിനൊടുവിൽ പ്രതിയെ ഇന്ന് രാവിലെ ധർമ്മടം സിഐ ശ്രീജിത്ത് കോടെരി, എസ്‌ഐ മഹേഷ് കണ്ടമ്പോത്ത്, രാജേഷ്, മീരജ്, എഎസ്ഐ കെ.ശ്രീജിത്ത്, സിപിഒ സന്ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. Share this:
ليست هناك تعليقات
إرسال تعليق