Header Ads

  • Breaking News

    കണ്ണൂരില്‍ നവജാത ശിശു മരിച്ച സംഭവം; ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ നടപടി



    കണ്ണൂരില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ നടപടി. പാനൂര്‍ സിഎച്ച്‌സിയിലെ ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെയാണ് നടപടി. ഇരുവരേയും സ്ഥലം മാറ്റി. സംഭവം അന്ത്യന്തം വേദനാജനകമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.

    കണ്ണൂര്‍ പാനൂരിലാണ് സംഭവം. മാണിക്കോട്ട് ഹനീഫ-സമീറ ദമ്ബതികളുടെ കുഞ്ഞാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. എട്ട് മാസം ഗര്‍ഭിണിയായിരുന്ന സമീറയ്ക്ക് ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് അരക്കിലോമീറ്റര്‍ മാത്രം അകലെയുള്ള പാനൂര്‍ സിഎച്ച്‌സിയില്‍ വിവരം അറിയിച്ചു. എന്നാല്‍ കൊവിഡ് കാലമായതിനാല്‍ വീട്ടില്‍ എത്താന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി.
    ഇതിനിടെ സമീറയുടെ ആരോഗ്യസ്ഥതി മോശമായി. തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിലെ നഴ്‌സ് എത്തിയാണ് പ്രവസമെടുത്തത്.
    തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുഞ്ഞ് മരിച്ചു. സംഭവത്തില്‍ ആരോഗ്യ വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന് കുടുംബം ആരോപിച്ചു. സമീറയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad