Header Ads

  • Breaking News

    കണ്ണൂര്‍ കണ്ണവത്ത് മൂന്നിടങ്ങളിൽ ബോംബ് സ്ഫോടനം

    കണ്ണവത്തും സമീപ പ്രദേശങ്ങളിലുമായി മൂന്നിടത്ത് ബോംബ് സ്ഫോടനം. കണ്ണവം സ്കൂളിന് സമീപം, പൂഴിയോട്, ആലപ്പറമ്പ് പ്രദേശങ്ങളിലാണ് ബുധനാഴ്ച രാത്രി പത്തുമണിയോടെ ബോംബ് സ്ഫോടനം നടന്നത്. ആർക്കും പരിക്കേറ്റിട്ടില്ല.

    ജീപ്പിൽ എത്തിയവരാണ് മൂന്നിടങ്ങളിലുമായി റോഡിൽ ബോംബ് സ്ഫോടനം നടത്തിയതെന്ന് പരിസരവാസികൾ പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച കൊടിമരങ്ങളും നശിപ്പിച്ച നിലയിലാണ്. കണ്ണവം പോലീസ് സ്പോടനം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കണ്ണവത്ത് എസ്.ഡി.പി.ഐ. പ്രവർത്തകൻ സയ്യീദ് മുഹമ്മദ് സലാഹുദ്ദീൻ വെട്ടേറ്റ് മരിച്ചത്. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad