കണ്ണൂരിൽ മണൽക്കടത്ത്; വാഹനം റോഡിലിട്ട് സംഘം ഓടിരക്ഷപ്പെട്ടു
കണ്ണൂർ:
കണ്ണൂർ കടലായിയിൽ ഓംനി വാനിൽ കടത്തുകയായിരുന്ന മണൽ സിറ്റി പൊലിസ് കസ്റ്റഡിയിലെടുത്തു. സിറ്റി സിഐ പിആർ സതീശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി എസ്ഐ പികെ സുമേഷ്, എഎസ്ഐമാരായ അജയൻ, മനോജ്, എസ്സിപിഒ വിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനത്തെ പിന്തുടർന്നു വന്നു മണൽ പിടികൂടിയത്. പൊലിസ് പിന്തുടരുന്നത് മനസിലാക്കിയ പ്രതികൾ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. പ്രതികളെ തിരിച്ചറിഞ്ഞുവെന്നും പൊലിസ് പറഞ്ഞു. 20ഓളം ചാക്ക് മണലും കെഎൽ 60 ജി 8281 നമ്പർ ഓംനി വാനും പൊലിസ് കസ്റ്റഡിയിൽ എടുത്തു
ليست هناك تعليقات
إرسال تعليق