Header Ads

  • Breaking News

    വിവാഹസത്കാരം കഴിഞ്ഞ് മാലിന്യം വഴിയരികിൽ തള്ളി, വീട്ടുകാരെക്കൊണ്ടുതന്നെ നീക്കം ചെയ്യിച്ച് പോലീസ്

    പോത്തുകല്ലിൽ വിവാഹസത്കാരം കഴിഞ്ഞതിന് ശേഷം റോഡരികിൽത്തള്ളിയ മാലിന്യം വീട്ടുകാരെക്കൊണ്ടുതന്നെ നീക്കംചെയ്യിച്ചു. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് പോത്തുകല്ല് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവാഹസത്കാരം നടത്തിയ വീട്ടുകാരെ കണ്ടെത്തി നടപടി സ്വീകരിച്ചത്.

    കഴിഞ്ഞ 10-ാം തീയതിയാണ് പോത്തുകല്ല് അണ്ടിക്കുന്നിലെ വീട്ടിൽ വിവാഹസത്കാരം നടന്നത്. തുടർന്ന് മാലിന്യങ്ങൾ ഇവർ പ്രധാന റോഡരികിൽ തള്ളുകയായിരുന്നു. സുൽത്താൻപടി -പൂക്കോട്ടുമണ്ണ റോഡിലാണ് മാലിന്യങ്ങൾ തള്ളിയത്.
    മാലിന്യം റോഡരികിൽ തള്ളിയതുമായി ബന്ധപ്പെട്ട് തൊട്ടടുത്തദിവസമാണ് പോത്തുകല്ല് പോലീസ് അന്വേഷണം ആരംഭിച്ചത്. കോവിഡ് കാലത്ത് വിവാഹസത്കാരം സംഘടിപ്പിക്കാൻ മുൻകൂർ അനുമതി തേടണമെന്നതിനാൽ മാലിന്യം തള്ളിയവരെ കണ്ടെത്താൻ പോലീസിന് എളുപ്പമായി. ഒപ്പം സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad