Header Ads

  • Breaking News

    വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല ; പതിനേഴു വയസ്സുകാരൻ ആറ്റിൽ ചാടി


    ചാത്തന്നൂർ : കല്യാണം കഴിക്കണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ചതിനെ തുടർന്ന് പതിനേഴുകാരൻ പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രെമിച്ചു .

    കൊല്ലം ഇത്തിക്കരയാറ്റിലാണ് സംഭവം. പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന പാരിപ്പള്ളി സ്വദേശിയായ ആൺകുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

    വീട്ടുകാർ കുട്ടിയുടെ ആവശ്യം നിരസിച്ചതോടെ ബസ് കയറി ഇത്തിക്കരയിൽ എത്തുകയും ആറ്റിൽ ചാടുകയുമായിരുന്നു. എന്നാൽ വെള്ളം കുടിച്ച് തുടങ്ങിയതോടെ കുട്ടി തന്നെ നീന്തി തുടങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും കുട്ടിയെ പിടിച്ച് കരയിൽ കയറ്റി. ഒടുവിൽ പോലീസ് എത്തിയാണ് കുട്ടിയെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad