ഒമാനിൽ കെട്ടിടം തകർന്നു വീണ് കണ്ണൂർ സ്വദേശി മരണപ്പെട്ടു, മറ്റൊരു കണ്ണൂർ സ്വദേശിക്ക് പരിക്ക്
മത്ര ഗരീഫയില്‍ ശനിയാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു അപകടം. ഒമാന്‍ ഫ്ലവർ മില്ലില്‍ കയറ്റിറക്ക് ജോലിക്കാരായിരുന്നു ഇരുവരും. രാവിലെ ജോലിക്ക് പോകാനായി എഴുന്നേറ്റ സദാനന്ദന്‍ ഗ്യാസ് സ്റ്റൗ കത്തിച്ചയുടൻ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുണ്ടായതോടെ സദാനന്ദൻ പുറത്തേക്ക് ഒാടി. ഇൗ സമയം ദാസ് ഉറങ്ങുകയായിരുന്നു. സ്ഫോടനത്തിൻെറ ആഘാതത്തില്‍ പഴയ ഒറ്റ നില കെട്ടിടം നിലം പൊത്തി.
സിവിൽ ഡിഫൻസ് എത്തിയാണ് ദാസിൻെറ മൃതദേഹം വീണ്ടെടുത്തത്. ജോസ്ഗിരി സ്വദേശി മരിയയാണ് മരിച്ച ദാസിൻെറ ഭാര്യ. ഒരു മകളുണ്ട്. മത്രയിൽ കെട്ടിടം തകർന്ന് ഏഷ്യൻ വംശജൻ മരിച്ചതായി സിവിൽ ഡിഫൻസും സ്ഥിരീകരിച്ചു. ഒരു വിദേശിയെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ليست هناك تعليقات
إرسال تعليق