കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടൽ അടക്കം ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് ഡൽഹി എയിംസിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്
ഇന്നലെ അർധരാത്രിയോടെയാണ് അമിത് ഷായെ ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് നെഗറ്റീവായതിന് ശേഷം ഇത് രണ്ടാം തവണയാണ് അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ഓഗസ്റ്റ് 2ന് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മേദാന്ത ആശുപത്രിയിൽ ചികിത്സ തേടി. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ട ശേഷം ഓഗസ്റ്റ് 18ന് വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി. ഓഗസ്റ്റ് 31ന് ആശുപത്രി വിട്ടു.
ليست هناك تعليقات
إرسال تعليق