കണ്ണൂരിൽ ആർ.എസ്.എസ്. പ്രവർത്തകന് വെട്ടേറ്റു
മട്ടന്നൂർ: എടവേലിക്കലിൽ ആർ.എസ്.എസ്. പ്രവർത്തകനെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. എടവേലിക്കലെ രമ്യ നിവാസിൽ പി.രഞ്ജിത്തി (29) നെയാണ് ഇരുകൈകൾക്കും വെട്ടേറ്റ പരിക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.
ഗർഭിണിയായ സഹോദരിയെ ആസ്പത്രിയിൽ കൊണ്ടുപോകാൻ ഇറങ്ങുന്നതിനിടെയാണ് അക്രമം. ആസ്പത്രിയിൽ കൊണ്ടുപോകാനായി എത്തിയ ടവേര കാറും തകർത്തിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق