കണ്ണൂരിൽ പോലീസ് കടുത്ത നിയന്ത്രണങ്ങളിലേക്ക്
ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ കർശന നിയന്ത്രണ നടപടികളുമായി പോലീസ് രംഗത്ത്. അനാവശ്യമായി നഗരത്തിൽ ചുറ്റിക്കറങ്ങുന്നവരെ പിടികൂടി കേസെടുക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാൻ പോലീസ് തീരുമാനിച്ചു. കടകളിൽ സാമൂഹിക അകലം പാലിക്കാതെ വ്യാപാരം നടത്തുന്ന ഉടമകൾക്കെതിരെയും നടപടി കർശനമാക്കും. മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് കനത്ത പിഴയും നൽകുമെന്ന് ജില്ലാ പോലീസ് അറിയിച്ചു.
ليست هناك تعليقات
إرسال تعليق