കേളകം ടൗണിലെ പച്ചക്കറി കടയിലെ ജീവനക്കാരന് കോവിഡ്
കണ്ണൂർ:
കേളകം ടൗണിൽ പച്ചക്കറി കടക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് പേരാവൂരിൽ വച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാൾ പച്ചക്കറി എടുക്കാൻ മൈസൂരുവിൽ പോയിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പനിയും ചുമയും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളെയും തുടര്‍ന്ന് ഇദ്ദേഹം കേളകത്തെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് ഇന്ന് പേരാവൂരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.ഇയാളുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി വരികയാണ്
ليست هناك تعليقات
إرسال تعليق